ThrissurNattuvarthaLatest NewsKeralaNews

മെഡിക്കല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ച്‌ മോഷണം : പ്രതി പിടിയില്‍

കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ്(40)ആണ് പിടിയിലായത്

തൃശൂര്‍: ചാവക്കാട് മെഡിക്കല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ച്‌ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ്(40)ആണ് പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 29-ന് ചാവക്കാട് ആശുപത്രിപടിയിലെ വി കെയര്‍ മെഡിക്കല്‍സിലാണ് സംഭവം. കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച്‌ അകത്തു കയറിയ മോഷ്ടാവ് മുകളിലെ നിലയിലെ ഓഫീസ് തുറന്ന് മേശയിലെ പൂട്ട് തകര്‍ത്തു. മേശയിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

Read Also : പാസ്‌പോർട്ട് സേവാ പോർട്ടലിൽ ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയാം

നൂറിലേറെ മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ മോഷണം നടന്ന മെഡിക്കല്‍ ഷോപ്പിലെത്തിച്ച്‌ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button