Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത് : തൊണ്ടയിലെ ക്യാൻസറിന്റേതാകാം

നിങ്ങളുടെ തൊണ്ടയിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക കാരണം അര്‍ബുദത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം. പുരുഷന്മാരിലാണ് ഇതു വ്യാപകമായി കണ്ടു വരുന്നത്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് വില്ലനാകുന്നത്. അതിനാൽ, സുപ്രധാനമായ ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു :

ഒരാഴ്ചയില്‍ കൂടുതലുള്ള ചുമയെ നിങ്ങൾ ഭയക്കണം. ഉടനെ അടുത്തുള്ള ഡോക്ടറെ കാണുക. വേണ്ട പരിശോധനകള്‍ നടത്തുക. കഴിക്കുന്ന ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുന്നെങ്കിൽ നിങ്ങൾ സൂക്ഷിക്കണം. വേണ്ട പരിശോധനകൾ നടത്തുക.

Read Also : നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ: സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്.

തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ തണുപ്പ് കാലത്തു സാധാരണമാണ്. മരുന്നുകള്‍ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കില്‍ ഡോക്ടറെ കാണുക. വായിലെ അള്‍സര്‍ 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങുന്നില്ലെങ്കില്‍ സൂക്ഷിക്കുക. ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ നിസ്സാരമായി കാണരുത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button