Latest NewsNewsBusiness

മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ നിരവധി കേസുകൾ ചുമത്തിയിട്ടുണ്ട്

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ വർദ്ധിച്ചതോടെ കർശന നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). നിയമങ്ങൾ കൂടുതൽ ശക്തമാക്കാനും, നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുമാണ് എഫ്എസ്എസ്എഐ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കടയുടമകൾക്ക് ബോധവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് ആക്ട് പ്രകാരമാണ് രജിസ്ട്രേഷൻ, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നത്.

എഫ്എസ്എസ്എഐ മുൻ സിഇഒ അരുൺ സിംഗാൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്കെതിരെ നിരവധി കേസുകൾ ചുമത്തിയിട്ടുണ്ട്. ഇവയിൽ 28,906 സിവിൽ കേസുകളും 4,946 ക്രിമിനൽ കേസുകളുമാണ് ചുമത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇത്തവണ ലേബലിംഗ് സംബന്ധിച്ചുള്ള നടപടികളും കർശനമാക്കാൻ പദ്ധതിയിടുന്നുണ്ട്. അതിനാൽ, പാക്കേജ് ഫുഡ്സ് വിൽപ്പനക്കാർ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കണം.

Also Read: കിഡ്‌നി സ്റ്റോൺ തടയാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button