Latest NewsNewsBusiness

പത്രങ്ങളിൽ പൊതിഞ്ഞുളള ഭക്ഷണ വിൽപ്പന ഇനി വേണ്ട! കർശന നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

പത്രങ്ങളിൽ ഉപയോഗിക്കുന്ന അച്ചടി മഷിയിൽ ബയോ ആക്ടീവ് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്

പത്രങ്ങളിൽ പൊതിഞ്ഞുള്ള ഭക്ഷണ വിൽപ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂട്ട്. ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങൾ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും ഫുഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പത്രങ്ങളിൽ ഉപയോഗിക്കുന്ന അച്ചടി മഷിയിൽ ബയോ ആക്ടീവ് പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തിൽ എത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് (പാക്കേജിംഗ്) റെഗുലേഷൻസ് 2018 അനുസരിച്ച്, ഭക്ഷണം പാകം ചെയ്യുന്നതിനും പൊതിയുന്നതിനും പത്രങ്ങളോ മറ്റു സമാന വസ്തുക്കളെ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം ഇടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഭക്ഷണം മൂടി വയ്ക്കുന്നതിനോ, വിളമ്പുന്നതിനോ, ഭക്ഷണത്തിൽ നിന്ന് അധിക എണ്ണ വലിച്ചെടുക്കുന്നതിനോ പത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. അച്ചടി മഷിയിലെ ബയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് പുറമേ, ഇവയിൽ ലെഡ്, ഹെവി മെറ്റലുകൾ എന്നിവയെ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകും. ഇത് ഭക്ഷണത്തിലേക്ക് അലിയുകയും, ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button