Latest NewsUAENewsInternationalGulf

കോവിഡ്, ഫ്‌ളൂ വാക്‌സിനുകൾ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാകും: അറിയിപ്പുമായി യുഎഇ

അബുദാബി: കോവിഡ് വാക്‌സിനും പകർച്ചപ്പനിക്കുള്ള (ഇൻഫ്‌ലൂവൻസ) ഫ്‌ലൂ വാക്‌സിനും രാജ്യത്തെ എല്ലാ ഫാർമസികളിലും ഉടൻ ലഭ്യമാക്കുമെന്ന് യുഎഇ. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഈ വാക്‌സിനുകൾ ലഭ്യമായിട്ടുള്ളത്.

Read Also: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു, രാജ്യത്ത് കലാപം ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തി

ആദ്യഘട്ടത്തിൽ അബുദാബിയിലെ ഫാർമസികൾ വഴി തുടങ്ങിയ വിതരണം വൈകാതെ രാജ്യത്തെ മുഴുവൻ ഫാർമസികളിലൂടെയും ലഭ്യമാക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ പൊതുമേഖലാ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ ഹുസൈൻ അബ്ദുൽ റഹ്മാൻ അൽറാൻഡ് അറിയിച്ചു.

Read Also: മോഹൻലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടം? എത്ര പേരെ തേച്ചിട്ടുണ്ട്?: അഭിമുഖം എന്ന് പറഞ്ഞ് നടക്കുന്നത് റാഗിങ് ആണെന്ന് ദീപ

shortlink

Related Articles

Post Your Comments

Related Articles


Back to top button