Latest NewsNewsIndia

‘ഈ നിരോധനത്തെ പിന്തുണയ്ക്കാനാവില്ല’: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ അസദുദ്ദീൻ ഒവൈസി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ പിന്തുണയ്ക്കാനാവില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. എന്തുകൊണ്ടാണ് സർക്കാർ വലതുപക്ഷ ഭൂരിപക്ഷ സംഘടനകളെ നിരോധിക്കാത്തതെന്നും ഒവൈസി ചോദിച്ചു.

‘ഞാൻ എല്ലായ്‌പ്പോഴും പിഎഫ്‌ഐയുടെ സമീപനത്തെ എതിർക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പിഎഫ്‌ഐയുടെ ഈ നിരോധനത്തെ പിന്തുണയ്ക്കാൻ കഴിയില്ല,’ അസദുദ്ദീൻ ഒവൈസി ട്വിറ്ററിൽ വ്യക്തമാക്കി.

സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാനെ നിയമിച്ചു

‘ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ 5 വർഷത്തേക്ക് നിരോധിച്ചത്.എങ്ങനെയാണ് പിഎഫ്‌ഐയെ നിരോധിക്കുന്നത്, എന്തുകൊണ്ട് ഖാജാ അജ്മേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട സംഘടനകൾ നിരോധിച്ചില്ല? എന്തുകൊണ്ടാണ് സർക്കാർ വലതുപക്ഷ ഭൂരിപക്ഷ സംഘടനകളെ നിരോധിക്കാത്തത്?,’ ഒവൈസിചോദിച്ചു.

യുഎപിഎ കർശനമാക്കാൻ കോൺഗ്രസ് ഭേദഗതി വരുത്തിയതും അത് കൂടുതൽ ക്രൂരമാക്കാൻ ബിജെപി നിയമം ഭേദഗതി ചെയ്തപ്പോൾ കോൺഗ്രസ് പിന്തുണച്ചതും നമ്മൾ ഓർക്കണമെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button