Latest NewsNews

നിങ്ങളുടെ ആരോഗ്യം അറിയാൻ കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കൂ

നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയണമെങ്കില്‍ ഇനി നഖം നോക്കിയാല്‍ മതി. നഖത്തിന്റെ നിറം ഘടന എന്നിവയിലൂടെ എങ്ങനെ രോഗങ്ങള്‍ തിരിച്ചറിയാമെന്ന് നോക്കാം. കൈകളിലെ നഖം ശ്രദ്ധിച്ചാല്‍ കാണാം അറ്റത്ത്, തൊലിയോട് ചേര്‍ന്നുള്ള ഭാഗത്ത് വെളുത്ത നിറം. ഇതിനെയാണ് ലൂണ്യുല എന്ന് പറയുന്നത്. ഈ ലൂണ്യുലയുടെ വലുപ്പം നോക്കിയിട്ടാണ് അസുഖം കണ്ടുപിടിക്കുന്നത്.

ഓരോ വിരലിനും ഓരോ അവയവം

ഓരോ വിരലിലും വരുന്ന ലൂണ്യുലയുടെ മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. ചെറുവിരല്‍ സൂചിപ്പിക്കുന്നത് കിഡ്നിയും, ഹൃദയവുമാണെങ്കില്‍, മോതിരവിരല്‍ സൂചിപ്പിക്കുന്നത് പ്രത്യുത്പാതന പ്രക്രിയയെ ആണ്. ഒപ്പം നടുവരില്‍ തലച്ചോറിനെയും പെരികാര്‍ഡിയത്തേയും, ചൂണ്ടുവിരല്‍ കുടലിനെയും, തള്ള വിരല്‍ ശ്വാസകോശവും, പ്ലീഹോദരത്തെയും കാണിക്കുന്നു.

1. വലിയ ലൂണ്യുലകള്‍

നഖത്തെ വെളുത്ത ഭഗം അഥവ ലൂണ്യുലകള്‍ വലുതായി കാണപ്പെടുക. കാര്‍ഡിയോ വാസ്‌കുലര്‍ സിസ്റ്റത്തില്‍ വരുന്ന തകരാറുകള്‍, ഹൃദയമിടിപ്പില്‍ വരുന്ന പ്രശ്നങ്ങള്‍, ലോ ബ്ലഡ് പ്രഷര്‍ എന്നിവയെയാണ് അവ സൂചിപ്പിക്കുന്നത്. സ്പോര്‍ട്സ് താരങ്ങള്‍ക്ക് പൊതുവെ വലിയ ലൂണ്യുലകളായിരിക്കും. സ്ട്രെസും കായികാധ്വാനവും മൂലമുള്ള ഹൃദയമിടിപ്പാണ് ഇതിന് കാരണം.

Read Also : സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി

2. ചെറിയ ലൂണ്യുലകള്‍

ശരീരത്തുണ്ടാകുന്ന കുറവ് ഇരുമ്പിന്റെ അംശം, ബി12, പ്രതിരോധ ശേഷി കുറവ് എന്നിവ സൂചിപ്പിക്കുന്നതാണ് ഇത്.

2. ലൂണ്യുലകള്‍ ഇല്ലാത്ത അവസ്ഥ

എന്നാല്‍, ചിലര്‍ക്ക് നഖത്തില്‍ ഈ വെളുത്ത ഭാഗം അഥവാ ലൂണ്യുലകള്‍ ഉണ്ടാകാറില്ല. വിഷമിക്കേണ്ട. ഇത് വിറ്റാമിന്‍ ബി12, ഇരുമ്പ് എന്നിവയുടെ കുറവ് മൂലമാകാം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button