KeralaLatest NewsNews

കാട്ടാക്കട സംഭവം: ഒരു ജീവനക്കാരന് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: സെപ്തംബർ 20 തീയതി കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിയോടും, പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Read Also: പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി

ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ് അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

Read Also: മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments


Back to top button