KozhikodeKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിയ്ക്ക് ക്രൂര മര്‍ദ്ദനം : പിടിഎ അംഗം അറസ്റ്റിൽ

പിടിഎ അംഗം സജിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സ്കൂള്‍ പിടിഎ അംഗം പൊലീസ് പിടിയിൽ. പിടിഎ അംഗം സജിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിലെ കാന്റീനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനമേറ്റത്. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാന്റീന്‍ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്.

Read Also : തെരുവുനായ ആക്രമണം : ഏഴു വയസുള്ള കുട്ടിക്കും അമ്മയ്ക്കും പരിക്ക്, കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ഡോക്ടർമാർ

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂൾ ഇന്‍റർവെൽ സമയത്താണ് സംഭവം. ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സജി കുട്ടിയെ ആക്രമിച്ചത്. ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് ഐപിസി 341,347 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, സംഭവം നടന്ന് മണിക്കൂറുകളായിട്ടും സ്കൂൾ അധികൃതർ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകിയെന്നും ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയതായും അധ്യാപകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button