Latest NewsIndiaNews

പുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച് സ്ത്രീകൾ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്ത് വർഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി മോദിയെ സ്വീകരിക്കാൻ ഒരുങ്ങി സൂറത്തിലെ സ്ത്രീകൾ.

മോദിയുടെ 72-ാം ജന്മദിനത്തിൽ എട്ട് ചീറ്റപ്പുലികളെ നമീബിയയിൽനിന്നും ഇന്ത്യയിലേക്ക് എത്തിച്ചതിനെ തുടർന്നാണ് ചീറ്റയും ടാറ്റുവിൽ ഇടം പിടിച്ചതെന്നു നാട്ടുകാർ വ്യക്തമാക്കി. നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തുന്നതും കാത്തിരിക്കുകയാണു നാട്ടുകാർ.

ലോക പേവിഷബാധ നിയന്ത്രണ ദിനാചരണം നടത്തി

സൂറത്തിലെ സ്ത്രീകൾ മുതുകിൽ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രങ്ങൾ ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. പിന്നീട് ഇവ, ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഉൾപ്പെടെ ചർച്ചയാകുകയായിരുന്നു.

‘മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് ടാറ്റൂ ചെയ്ത നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button