KeralaCinemaMollywoodLatest NewsNewsEntertainment

പോലീസ് ഈ ഫോൺ കൂടെ കൊണ്ടുപോകരുതേ എന്നാണ് എന്റെ ആഗ്രഹം: ദിലീപിന്റെ തഗ് – വീഡിയോ

മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലെത്തിയ നടൻ ദിലീപിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഈയിടെയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താനാണെന്നും ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകുന്ന അവസ്ഥയാണെന്നും താരം പറഞ്ഞു. ദിലീപിന്റെ തഗ് മറുപടി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ തുടങ്ങിയവരും ദിലീപിനൊപ്പം വേദിയിലുണ്ടായിരുന്നു.

‘മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് ഞാൻ’, ദിലീപ് പറഞ്ഞു.

അതേസമയം, രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തമന്നയാണ് നായികയായി എത്തുന്നത്. കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സില്‍ ആണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button