Latest NewsNewsInternational

വാതക പൈപ്പ് ലൈനുകള്‍ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും, പ്രതിജ്ഞയെടുത്ത് യൂറോപ്യന്‍ യൂണിയന്‍

കടലിനടിയിലെ രണ്ടു വാതക പൈപ്പ് ലൈനുകളില്‍ അസാധാരണമായ വിധത്തില്‍ ചോര്‍ച്ച

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ, കടലിനടിയിലെ രണ്ടു വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തി. ബാള്‍ട്ടിക്ക് സമുദ്രത്തിലൂടെയുള്ള പൈപ്പ് ലൈനുകളിലാണ് അസാധാരണ ചോര്‍ച്ച കണ്ടെത്തിയത്. റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന ലൈനുകളിലാണ് ചോര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ വാതക-വൈദ്യുതി വിലവര്‍ധനയില്‍ നട്ടംതിരിയുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Read Also: പി.എഫ്.ഐ നിരോധനത്തില്‍ തുടർ നടപടികൾ നിയമപ്രകാരം മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൈപ്പ് ലൈനുകള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ സംയുക്ത തിരിച്ചടി നല്‍കുമെന്ന് ഇയു വിദേശകാര്യ നയ മേധാവി ജോസഫ് ബോറല്‍ അറിയിച്ചു.

റഷ്യ-യുക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇന്ധനക്ഷാമം സൃഷ്ടിക്കുന്നതിനാണ് പൈപ്പ് ലൈനുകള്‍ തകര്‍ത്തതെന്ന് യൂറോപ്യന്‍ നേതാക്കള്‍ ആരോപിച്ചു.

നോര്‍ഡ് സ്ട്രീം 1, 2 പൈപ്പ് ലൈനുകളിലാണ് മൂന്ന് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. യുക്രെയ്ന്‍, പോളണ്ട് രാജ്യങ്ങളിലൂടെയല്ലാതെ റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്കു നേരിട്ട് പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പ് ലൈനുകളാണ് ഇവ.

പൈപ്പ് ലൈനികളിലെ ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബോറല്‍ പറഞ്ഞു. പൈപ്പ് ലൈനികളിലെ ചോര്‍ച്ച അപകടം മൂലമല്ലെന്നും കുറ്റക്കാര്‍ക്ക് തിരിച്ചടി നല്‍കുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫെഡറിക്‌സണ്‍ പറഞ്ഞു. ചോര്‍ച്ച സംബന്ധിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗുമായി ഡെന്‍മാര്‍ക്ക് പ്രതിരോധമന്ത്രി മോര്‍ടെന്‍ ബോഡ്‌സ്‌കോവ് ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button