Latest NewsNewsInternational

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് സത്യമാണ്! 12 അടി നീളമുള്ള പെരുമ്പാമ്പിനൊപ്പം ടി.വി കാണുന്ന നാലുവയസുകാരി: വീഡിയോ വൈറൽ

മിക്ക ആളുകൾക്കും പാമ്പിനെ പേടിയായിരിക്കും. അത്തരമൊരു പെരുമ്പാണിനെ കൊഞ്ചിക്കാന് ആർക്കെങ്കിലും കഴിയുമോ? അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 12 അടി നീളമുള്ള റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പിനൊപ്പം ഇരുന്ന് അതിനെ ചേർത്തു പിടിച്ചു കൊണ്ട് ടി.വി കാണുന്ന നാലുവയസുകാരിയുടെ വീഡിയോക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവരുടെ വീട്ടിലെ പെറ്റ് ആണ് ഈ പെരുമ്പാമ്പ്.

വീഡിയോയിൽ തന്നെ ‘ഞങ്ങളുടെ മകൾക്ക് പന്ത്രണ്ടടി നീളമുള്ള നമ്മുടെ പെരുമ്പാമ്പിനൊപ്പം ഇരുന്ന് ടിവി കാണാൻ‌ ഇഷ്ടമാണ്’ എന്ന് എഴുതിയിട്ടുണ്ട്. ‘ഇത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയണം എന്നില്ല. എന്നാൽ, ഈ കുഞ്ഞുകുട്ടി സുരക്ഷിതയാണ്’ എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ നിരവധിപ്പേർ കാണുകയും നിരവധിപ്പേർ അതിന് കമന്റ് ഇടുകയും ചെയ്തു. ചിലയാളുകൾ വീഡിയോയെ വളരെ സിമ്പിളായാണ് കണ്ടത്.

നിരവധിപ്പേർ ഇതിന്റെ അപകടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് കമന്റുകൾ ഇട്ടിട്ടുണ്ട്. ‘പെരുമ്പാമ്പ് ഒരിക്കലും ഒരു വളർത്തുമൃ​ഗമല്ല, അത് ഒരു വന്യമൃ​ഗമാണ്. അങ്ങേയറ്റം അപകടകരമായ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്’ എന്ന് പലരും ഇവരെ ഓർമിപ്പിക്കുന്നു.

 

View this post on Instagram

 

A post shared by LADbible (@ladbible)

shortlink

Related Articles

Post Your Comments

Related Articles


Back to top button