Latest NewsKeralaIndiaNews

പിഎഫ്ഐ നേതാക്കൾക്ക് ജാമ്യപ്പണം?: തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി

ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷറഫുദീന്‍ (37) , നാസര്‍ (42)എന്നിവര്‍ക്കൊപ്പം ചെന്നൈ സ്വദേശി നിസാര്‍ മുഹമ്മദ് (33), മധുര സ്വദേശി എം. വസീം അക്രം(19) എന്നിവരെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ദുബായ് ബന്ധമുള്ള കുഴല്‍പ്പണ ഇടപാടാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അതേസമയം പിടികൂടിയത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കൾക്കുള്ള ജാമ്യപ്പണമാണെന്നും ആരോപണം ഉയരുന്നുണ്ട്.

ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗക്കാർക്ക് സൗജന്യ ഫ്‌ളൂ വാക്‌സിൻ പ്രഖ്യാപിച്ച് യുഎഇ

കഴിഞ്ഞ ദിവസം രാത്രിയാണ് പണവുമായി നാലംഗ സംഘത്തെ പിടികൂടിയത്. പതിവു പരിശോധനയ്ക്കിടെ ലോറിയില്‍ നിന്ന് കാറിലേക്ക് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയായിരുന്നു.

എന്താണ് കയറ്റുന്നതെന്ന പൊലീസിന്റെ ചോദ്യത്തിന് വിശദീകരണം നല്‍കാൻ പ്രതികൾക്ക് സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 കോടി രൂപ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് മലബാറിലേക്ക് മടങ്ങുകയായിരുന്ന ചരക്ക് ലോറിയിലാണ് ഇവര്‍ പണം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button