Latest NewsNewsLife StyleHealth & Fitness

നെയ്യ് ദിവസവും കഴിക്കൂ : ​ഗുണങ്ങൾ നിരവധി

നെയ്യ് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. നെയ്യ് ദഹനരസത്തെ (അഗ്നി) വർദ്ധിപ്പിക്കുമെന്നും അതുപോലെ ആഗിരണം, സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും ആയുർവേദത്തിൽ പറയുന്നു.

അതുപോലെ കൊളസ്ട്രോള്‍ പേടിയെന്നും വേണ്ട, നെയ്യ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഭക്ഷണമാണ്. നെയ്യ് കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കും. ചുമ, പനി, ശീരീരികമായ അസ്വസ്ഥതകള്‍, ചര്‍മ്മ രോഗങ്ങള്‍, മുഖക്കുരു തുടങ്ങിയവയ്ക്ക് കാലങ്ങളായുള്ള പരിഹാരമാണ് നെയ്യ്. തൊണ്ടവേദനക്ക് നെയ്യില്‍ വറുത്ത ഉള്ളി കഴിച്ചാല്‍ മതി.

Read Also : യുവാവിന്റെ ബൈക്ക് കത്തിച്ച കേസ് : രണ്ടുപേര്‍ പൊലീസ് പിടിയിൽ

ചര്‍മ്മ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒന്നാണ് നെയ്യ്. മുഖ ചര്‍മ്മത്തിന്റെ മൃദുത്വം നിലനിര്‍ത്തുന്നതോടൊപ്പം വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നു. ചര്‍മ്മം മൃദുലമാക്കുന്നതോടൊപ്പം മുഖക്കുരു പ്രശ്നങ്ങള്‍ ശൈത്യകാലത്ത് ഇല്ലാതാക്കാനും നെയ്യ് ഉപയോഗം കൊണ്ട് സാധിക്കും

പോഷക സമ്പുഷ്ടമായ നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ നെയ്യ്ക്കുള്ള കഴിവും പ്രത്യേകം പറയപ്പെടേണ്ടതാണ്.

വിറ്റാമിനുകളും മിനറല്‍സും വലിച്ചെടുക്കുന്ന നെയ്യുടെ രീതി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല, ശരീരത്തിലെ സന്ധികളുടെ പ്രവര്‍ത്തനം വളരെ എളുപ്പമാക്കുന്നു. നെയ്യിലെ വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കണ്ണിലെ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുകയും ഗ്ലൈക്കോമ രോഗികളില്‍ നല്ല മാറ്റമുണ്ടാക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button