IdukkiKeralaNattuvarthaLatest NewsNews

25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ഇരട്ടക്കൊലപാതക കേസ് പ്രതി അറസ്റ്റിൽ

തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്

വണ്ടൻമേട്: 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതി ഇടുക്കിയിൽ നിന്നും പിടിയിൽ. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നുമാണ് വെള്ളച്ചാമിയെ പിടിയിലായത്. 1984-ൽ സ്വത്തു തർക്കത്തെ തുടർന്ന്, ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ടില്‍ വച്ച് ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വെള്ളച്ചാമി.

Read Also : ഫർസാദ്- ബി വാതകപ്പാടം: കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനവുമായി ഇറാൻ ഭരണകൂടം

തുടർന്ന്, 1992-ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ജയിലിൽ ആയി. 1997-ൽ തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങിയ വെള്ളച്ചാമി ഒളിവില്‍ പോവുകയായിരുന്നു. തമിഴ്നാട്ടിൽ പല സ്ഥലത്തായി താമസിച്ച ഇയാൾ ഒന്നര വർഷം മുമ്പാണ് വണ്ടൻമേട് മാലിയിലെത്തിയത്. പ്രതിയെ തമിഴ്നാട് പൊലീസിന് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button