Latest NewsCricketNewsSports

ഗുവാഹത്തിയിൽ റണ്‍മഴ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് ജയം. പതിനാറ് റണ്‍സിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര(2-0) സ്വന്തമാക്കി. ഇന്ത്യയുടെ 237 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ‍് മില്ലര്‍ സെഞ്ചുറിയും, ക്വിന്‍റണ്‍ ഡികോക്ക് അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

46 പന്തില്‍ സെഞ്ചുറി തികച്ച മില്ലര്‍ 47 ബോളില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 106* റണ്‍സുമായി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ആദ്യ ഓവറില്‍ തന്നെ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് കൊടുങ്കാറ്റായപ്പോള്‍ 1.4 ഓവറില്‍ രണ്ട് റണ്‍സിനിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഏഴ് പന്ത് നേരിട്ട ക്യാപ്റ്റന്‍ തെംബാ ബാവുമ അക്കൗണ്ട് തുറക്കാതെ വിരാട് കോഹ്ലിയുടെ കൈകളിലെത്തിയപ്പോള്‍ റിലീ റൂസ്സോ(2 പന്തില്‍ 0) കാര്‍ത്തിക്കിന്‍റെ ക്യാച്ചില്‍ മടങ്ങി.

ഏയ്‌ഡന്‍ മാര്‍ക്രം 19 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 33 റണ്‍സുമായി അക്‌സര്‍ പട്ടേലിനും കീഴടങ്ങി. അവിടുന്നങ്ങോട്ട് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് കൊണ്ടുപോവുകയായിരുന്നു ക്വിന്‍റണ്‍ ഡികോക്കും ഡേവിഡ് മില്ലറും. ഇരുവരും ക്രീസില്‍ നില്‍ക്കേ 13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 110/3 എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍.

തകർത്തടിച്ച മില്ലര്‍ 25 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതീക്ഷയിലായി. പിന്നാലെ അക്‌സറിനെ പൊരിച്ച് ഡികോക്കും ട്രാക്കിലായി. 58 പന്തില്‍ ഇരുവരും 100 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണർ ഡിക്കോക്കും ഫിഫ്റ്റി കണ്ടെത്തി. എന്നാൽ, ഇന്ത്യയുടെ 238 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എത്താനായില്ല. മില്ലര്‍ 47 പന്തില്‍ 106 റൺസും ഡികോക്ക് 48 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്നു.

Read Also:- കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഇലക്കറികൾ!

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 237 റണ്‍സ് നേടി. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോഹ്ലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button