WayanadLatest NewsKeralaNattuvarthaNews

കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിക്കുളത്തിൽ : അന്വേഷണം ആരംഭിച്ചു

ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി.

Read Also : പോപ്പുലർ ഫ്രണ്ട് ബന്ധം: എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

Read Also : തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം

സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button