Latest NewsNewsIndiaCrime

തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം

രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്.

ഇന്‍ഡോര്‍: തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം. വയലില്‍ നിന്നാണ് യുവാവിന്റെ വികൃതമായ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തെ സാന്‍വാറിലാണ് സംഭവം.

read also: മൂ​ന്നാ​റി​ലെ രാ​ജ​മ​ല മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി

മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന് എസ്പി പറഞ്ഞു. മരിച്ചയാള്‍ക്ക് ഏകദേശം ഇരുപത് വയസ് പ്രായം തോന്നിക്കുമെന്നും പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരും രൂപ പാരിതോഷികം നല്‍കുമെന്നും എസ്പി പറഞ്ഞു.

രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്. ഖജ്രാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാന്‍സ്ജെന്‍ഡറിന്റെ മൃതദേഹം തലയറുത്ത നിലയിലും ഇന്‍ഡോറില്‍ ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ നിറച്ച നിലയിലും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button