IdukkiLatest NewsKeralaNattuvarthaNews

മൂ​ന്നാ​റി​ലെ രാ​ജ​മ​ല മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടി

നെ​യ്മ​ക്കാ​ട് പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ രാ​ജ​മ​ല മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളെ ഭീതിയിലാഴ്ത്തിയ ക​ടു​വ കുടുങ്ങി. നെ​യ്മ​ക്കാ​ട് പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് പ​ശു​ക്ക​ളെ മേ​യ്ക്കാ​ന്‍ പോ​യ വേ​ലാ​യു​ധ​ന്‍ എ​ന്ന​യാ​ളെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​വ​യെ ക​ണ്ട പ്ര​ദേ​ശ​ത്തു​നി​ന്ന് 6 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Read Also : ‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ

കൂടാതെ, അ​ക്ര​മ​കാ​രി​യാ​യ ക​ടു​വ​യാ​യ​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് നേ​ര​ത്തെ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് കടുവ കുടുങ്ങിയത്.

അതേസമയം, നെ​യ്മ​ക്കാ​ട് രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ് ചത്ത കന്നുകാലികള്‍. കടുവയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button