Latest NewsNewsTechnology

മോട്ടോറോള ജി72 വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം

6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോറോള ജി72 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ സ്മാർട്ട്ഫോണുകൾ. മോട്ടോറോള ജി72 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 2,460×1080 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ ജി99 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റാണ് വാങ്ങാൻ സാധിക്കുക.

Also Read: വാട്സ്ആപ്പ് സേവനം നൽകാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. മോട്ടോറോള ജി72 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 18,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button