MollywoodLatest NewsKeralaCinemaNewsEntertainment

‘വാർക്കപണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ?ആദ്യം ആ പണിക്ക് പോയിട്ട് ഇരുന്ന് തള്ള്’:ശ്രീനാഥ് ഭാസിയോട് ഒമർ ലുലു

കൊച്ചി: ശ്രീനാഥ് ഭാസിയെ പരോക്ഷമായി വിമർശിച്ച് സംവിധായകൻ ഒമർ ലുലു. താൻ കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ എത്തിയതെന്നും, ഇനിയും അഭിനയിക്കുമെന്നും അല്ലെങ്കിൽ വാർക്കപണിക്ക് പോകുമെന്നും ശ്രീനാഥ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെയാണ് സംവിധായകൻ പരോക്ഷമായി വിമർശിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. ഒരിക്കലെങ്കിലും വാർക്കപണിക്ക് പോയിട്ട് ഇരുന്ന് തള്ളാൻ ഒമർ ലുലു ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

‘സിനിമയിൽ നിന്ന് വിലക്കിയാൽ വാർക്ക പണിക്ക് പോകും. ഈ വാർക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ? ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട് ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ’, ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.

താൻ സിവിൽ എഞ്ചിനീയറിംഗ് ആണ് പഠിച്ചതെന്നും, 3 മാസം സൈറ്റ് സൂപ്പർ വൈസർ ആയി ജോലി ചെയ്ത് വാർക്ക പണിയുടെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും അതിന്റെ ചൂട് ഇപ്പോഴും മനസ്സിൽ ഉണ്ടെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

അതേസമയം, അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായുള്ള ഒത്തുതീര്‍പ്പിന് പിന്നാലെയാണ് ശ്രിനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഇതേതുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും സിനിമ സംഘടനകള്‍ക്കും പരാതി നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button