Latest NewsNewsIndia

റഷ്യയ്ക്കും യുക്രൈനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം: മോദി

ഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണ്‍ സംസാരിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടു.

ഒരു സംഘര്‍ഷത്തിനും സൈനിക പരിഹാരം സാധ്യമല്ലെന്നും, ശത്രുത അവസാനിപ്പിച്ച ശേഷം, സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നയതന്ത്രത്തിന്റെ പാതയിലേക്ക് പോകണമെന്നും പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയോട് വ്യക്തമാക്കി. സമാധാനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളിലും സംഭാവന നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജമാണെന്ന് പ്രധാനമന്ത്രി സെലെന്‍സ്‌കിയെ അറിയിച്ചു.

യൂറോപ്യൻ സന്ദർശനം: മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

യുക്രൈനില്‍ ഉള്‍പ്പെടെയുള്ള എല്ലാ ആണവനിലയങ്ങളുടെയും സുരക്ഷയ്ക്ക് ഇന്ത്യ പ്രാധാന്യം നല്‍കുന്നുവെന്ന് സെലന്‍സ്‌കിയുമായുള്ള സംഭാഷണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. ന്യൂക്ലിയര്‍ അപകടങ്ങൾ പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button