PalakkadKeralaNattuvarthaLatest NewsNews

ദ​മ്പ​തി​ക​ളെ കെ​ട്ടി​യി​ട്ട് മോഷണം : സ്ത്രീ​ക​ള​ട​ക്കം ആ​റു​പേ​ര്‍ അറസ്റ്റിൽ

ചു​വ​ട്ടു​പാ​ടം സ്വ​ദേ​ശി​യാ​യ സാ​മി​നെ​യും ഭാ​ര്യ​യെ​യും ആണ് സംഘം കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്

പാ​ല​ക്കാ​ട്: ദ​മ്പ​തി​ക​ളെ കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ല്‍ ആ​റു​പേ​ര്‍ പി​ടി​യി​ല്‍. ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. 25 പ​വ​ന്‍ സ്വ​ര്‍​ണ​വും പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് സം​ഘം ക​വ​ര്‍​ന്ന​ത്.

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 22-നാ​ണ് കേസിനാസ്പദമായ സംഭവം. ചു​വ​ട്ടു​പാ​ടം സ്വ​ദേ​ശി​യാ​യ സാ​മി​നെ​യും ഭാ​ര്യ​യെ​യും ആണ് സംഘം കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പം സ്ഥിതി ചെയ്യുന്ന ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ ക​വ​ര്‍​ച്ചാ സം​ഘം വാ​ഹ​നം നി​ര്‍​ത്തി ഹോ​ണ്‍ മു​ഴ​ക്കി. നി​ര്‍​ത്താ​തെ ഹോ​ണ്‍ മു​ഴ​ങ്ങു​ന്ന ശ​ബ്ദം കേ​ട്ട് ദ​മ്പ​തി​ക​ള്‍ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം ആ​റം​ഗ സം​ഘം ദ​മ്പ​തി​ക​ളെ ബ​ന്ധി​യാ​ക്കി​യ ശേ​ഷം ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ പ്രധാന ഉന്നം തൊഴിലുറപ്പ് പദ്ധതി: വിമർശനവുമായി തോമസ് ഐസക്ക്

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ് ക​വ​ര്‍​ച്ച സം​ഘ​ത്തി​ലെ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ചി​ല​രെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍​ന്ന്, ഇ​വ​രി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button