KeralaLatest NewsNews

യുവാവിനെ കടലില്‍ മുക്കി കൊന്നു, സംഭവം കോഴിക്കോട്

യുവാവിനെ കടലില്‍ മുക്കി കൊന്ന സംഭവം, മനോരഞ്ജന്‍, ലക്ഷ്മി എന്നിവര്‍ അറസ്റ്റില്‍

കോഴിക്കോട്: അസം സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു. 26കാരനായ ദുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം.

Read Also :ജിയോ: 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ഇന്ന് ആരംഭിക്കും, ആദ്യം ലഭിക്കുക ഈ നഗരങ്ങളിൽ

ബുധനാഴ്ച പുലര്‍ച്ചെ രാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. കേസിലെ പ്രതികളായ മനോരഞ്ജന്‍, ലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ഹാര്‍ബറിന് ചേര്‍ന്നുള്ള പ്രദേശത്താണ് കൊലപാതകം നടന്നത്. ലഹരിക്ക് അടിമപ്പെട്ടാണ് കൊലപാതകം എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. അടുത്തിടെയാണ് ഇവര്‍ കൊയിലാണ്ടിയിലേക്ക് ജോലിക്കായി എത്തിയത്. തര്‍ക്കത്തിനിടെ മനോരഞ്ജനും ലക്ഷ്മിയും ചേര്‍ന്ന് ദുലു രാജബൊംശിയെ കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയതിന് ശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button