KeralaLatest NewsNews

യു.എ.പി.എ പ്രകാരം പത്ത് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 

 

ന്യൂഡല്‍ഹി: ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌.എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യു.എ.പി.എ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ബാസിത് അഹമ്മദ് റെഷി, നിലവിൽ പാകിസ്ഥാൻ താവളമാക്കിയ കശ്മീര്‍ സ്വദേശിയായ ഇംതിയാസ് അഹമ്മദ് കണ്ടൂ എന്ന സജാദ്, ജമ്മു കശ്മീരിലെ സോപോർ സ്വദേശിയായ സജാദ് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്.

പൂഞ്ചിൽ നിന്നുള്ള സലിം എന്നയാള്‍ ലിസ്റ്റിലുണ്ട്. എന്നാൽ, ഇപ്പോൾ ഇയാള്‍ പാക്കിസ്ഥാനിലാണ്. പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്ന ഷെയ്ഖ് സാഹബ്. ശ്രീനഗർ സ്വദേശിയായ ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്, നിലവിൽ പാകിസ്ഥാനിൽ താമസിക്കുന്ന പൂഞ്ച് സ്വദേശിയായ സുല്‍ത്താന്‍ എന്ന് വിളിപ്പെടുന്ന റഫീഖ് നായി, ദോഡയിൽ നിന്നുള്ള ഇർഷാദ് അഹ്മദ് എന്ന ഇദ്രീസ്, കുപ്‌വാരയിലെ ബഷീർ അഹമ്മദ് പീർ എന്ന എൽമതിയാസ്, ബഷീർ അഹമ്മദ് ഷെയ്ഖ് മൊകാച്ചി ഷെയ്ഖ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

തീവ്രവാദി ലിസ്റ്റില്‍ പ്രമുഖനായ ഹബീബുള്ള മാലിക്ക് പൂഞ്ചിൽ ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണം നടത്തിയ ഭീകരരെ എത്തിച്ചയാളാണ്.

ജമ്മു കാശ്മീർ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾക്കായി ഈ മേഖലയിൽ ഡ്രോണുകൾ വഴി ആയുധങ്ങളും ആശയവിനിമയ സംവിധാനങ്ങളും എത്തിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button