NewsBeauty & Style

കഴുത്തിലെ കറുപ്പ് അകറ്റാൻ ഈ നുറുങ്ങു വിദ്യകൾ പരീക്ഷിക്കൂ

ചർമ്മ സംരക്ഷണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി

മുഖ സംരക്ഷണത്തിനിടയിൽ പലരും പ്രാധാന്യം കൊടുക്കാത്ത ഒന്നാണ് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം. ഈ ഭാഗങ്ങളിലെ നിറവ്യത്യാസം പലപ്പോഴും ആളുകൾ ശ്രദ്ധിക്കാറില്ല. പല കാരണങ്ങൾ കൊണ്ട് കറുപ്പ് നിറം ഉണ്ടാകാറുണ്ട്. അതിലൊന്നാണ് മെലാനിന്റെ അമിത ഉൽപ്പാദനം. മെലാനിൻ അധികമാകുമ്പോൾ ശരീരത്തിൽ കറുപ്പ് നിറം വർദ്ധിക്കുന്നു. ഇത്തരത്തിൽ കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളെ കുറിച്ച് അറിയാം.

മുഖത്തെ പാടുകൾ അകറ്റാൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴ ജെല്ലിനോടൊപ്പം വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് കഴുത്തിന് ചുറ്റും പുരട്ടിയതിനുശേഷം അൽപ്പനേരം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ദിവസവും ഇങ്ങനെ ചെയ്താൽ കറുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.

Also Read: പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

ചർമ്മ സംരക്ഷണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. ഒരു ടീസ്പൂൺ കാപ്പിപ്പൊടി എടുത്തതിനുശേഷം അതിലേക്ക് അൽപം പഞ്ചസാര, റോസ് വാട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം കഴുത്തിന് ചുറ്റും സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. കുറച്ചുസമയത്തിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുകയോ, നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയോ ചെയ്യാം. കറുത്ത പാടുകൾ അകറ്റി തിളക്കം നിലനിർത്താൻ ഈ സ്ക്രബ്ബിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button