Latest NewsNewsTechnology

കാത്തിരുന്ന ഫീച്ചറുമായി ട്വിറ്റർ എത്തി, ഇനി ഈ സേവനങ്ങൾ ഒറ്റ ട്വീറ്റിൽ ലഭിക്കും

ട്വീറ്റ് കംപോസറിൽ കാണുന്ന ഫോട്ടോ ഐക്കൺ ക്ലിക്ക് ചെയ്താൽ ആവശ്യമുള്ള മീഡിയ ഫയലുകൾ തിരഞ്ഞെടുക്കാൻ കഴിയും

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ഒരു ട്വീറ്റിൽ തന്നെ ചിത്രങ്ങളും വീഡിയോകളും ജിഫും പങ്കുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ട്വീറ്റിൽ ഒരു മീഡിയ ഫയൽ മാത്രം പങ്കുവയ്ക്കാൻ കഴിയുന്ന ഓപ്ഷനാണ് ഉള്ളത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രമുഖ എൻജിനീയറായ അലസാൻട്രോ പലൂസി ഈ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പിന്നീട് ട്വിറ്റർ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തുകയായിരുന്നു. ഇനി മുതൽ ഐഒഎസ്, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

Also Read: സ്വകാര്യ കമ്പനികൾ 5ജിയിലേക്ക്: ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിക്കും

ട്വീറ്റ് കംപോസറിൽ കാണുന്ന ഫോട്ടോ ഐക്കൺ ക്ലിക്ക് ചെയ്താൽ ആവശ്യമുള്ള മീഡിയ ഫയലുകൾ തിരഞ്ഞെടുക്കാൻ കഴിയും. ഇത്തരം ഫയലുകൾ ഗ്രിഡ് മാതൃകയിലാണ് ക്രമീകരിക്കുക. പരമാവധി നാല് മീഡിയ ഫയലുകൾ ഇത്തരത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button