MalappuramKeralaNattuvarthaLatest NewsNews

മീൻ വണ്ടിയുടെ മറവിൽ കഞ്ചാവ് കടത്ത് : 155 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ സ്വദേശികൾ ആയ ഹർഷദ്, മുഹമ്മദ് റാഹിൽ എന്നിവർ ആണ് അറസ്റ്റിലായത്

പെരിന്തൽമണ്ണ: 155 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ സ്വദേശികൾ ആയ ഹർഷദ്, മുഹമ്മദ് റാഹിൽ എന്നിവർ ആണ് അറസ്റ്റിലായത്.

Read Also : കേരളം മാറും: രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടിച്ച് മറുനാടൻ മലയാളികൾ

മീൻ വണ്ടിയുടെ മറവിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. ചില്ലറ വിപണന രംഗത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

മീൻ കൊണ്ടുപോകുന്ന പിക്കപ്പിൽ രഹസ്യ അറയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് എസ്. ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ അലവി, എസ്. ഐ യാസിർ സംഘവും നടത്തിയ മിന്നൽ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button