KeralaLatest NewsNews

വടക്കഞ്ചേരി അപകടം: ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

 

പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിലവിൽ ഇയാള്‍ക്ക് എതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.

അപകടസമയം ജില്ലാ പോലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം,  ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം പോലീസ് അന്വേഷിക്കും.

ബസിന്റെ ഫിറ്റ്നസ് റദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ധാകുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവും.  ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോൻ, ബസ് ഉടമക അരുൺ, എന്നിവരെ കൊല്ലം ചവറയിൽ വച്ച് പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button