Latest NewsNewsBusiness

ഐഡിബിഐ ബാങ്ക്: ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ എൻബിഎഫ്സികൾ, എഐഎഫുകൾ എന്നിവയ്ക്ക് ഓഹരികൾ വാങ്ങാൻ കഴിയുന്നതാണ്

ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകളാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ, ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.48 ശതമാനം ഓഹരികളും, എൽഐസിക്ക് 49.24 ഓഹരികളുമാണ് ഉള്ളത്. ഇവ രണ്ടും ചേർന്ന് 60.7 ശതമാനം ഓഹരികളാണ് വിറ്റഴിക്കാൻ പദ്ധതിയിടുന്നത്.

സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, എൻബിഎഫ്സികൾ, എഐഎഫുകൾ എന്നിവയ്ക്ക് ഓഹരികൾ വാങ്ങാൻ കഴിയുന്നതാണ്. അതേസമയം, ഓഹരി വാങ്ങുന്ന സ്ഥാപനങ്ങൾക്ക് 22,500 കോടി രൂപയുടെ ആസ്തിയും, കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷത്തിനിടെ കുറഞ്ഞത് മൂന്നുതവണയെങ്കിലും ലാഭം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ബിഡ്ഡുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

Also Read: തൃശ്ശൂരിൽ അതിഥി തൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസിൽ അസമുകാരൻ പിടിയിൽ

കേന്ദ്ര സർക്കാർ 30.48 ശതമാനം ഓഹരിയും, എൽഐസി 30.24 ശതമാനം ഓഹരിയുമാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓഹരികൾ വിറ്റഴിക്കുന്നതോടെ, ഐഡിബിഐ ബാങ്കിൽ കേന്ദ്രത്തിന്റെയും എൽഐസിയുടെയും വിഹിതം യഥാക്രമം 19 ശതമാനം, 15 ശതമാനം എന്നിങ്ങനെയായി കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button