Latest NewsNewsIndia

പ്രിയപ്പെട്ടവര്‍ക്ക് നടുവില്‍ പോലും ഒറ്റയ്ക്കായ അവസ്ഥ: മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചു വിരാട് കോഹ്‌ലി

ഒരുപാടാളുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന അവസ്ഥയാണിതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്

ആരാധകർ ഏറെയുള്ള താരമാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോഹ്‌ലിയായിരുന്നു. അതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി പ്രവർത്തിച്ച കോഹ്‌ലി കരിയറിലുടനീളം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ആളുകള്‍ തിങ്ങി നിറഞ്ഞ മുറിയിലും പ്രിയപ്പെട്ടവര്‍ക്കൊപ്പവും നില്‍ക്കുമ്പോള്‍ പോലും ഒറ്റപ്പെടലുണ്ടായിട്ടുണ്ടെന്നും സാധാരണ സംഭവമാണെങ്കിലും ഇതൊരു ഗുരുതര പ്രശ്‌നമാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

read also: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഒരുപാടാളുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന അവസ്ഥയാണിതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നമ്മളെ പ്രോത്സാഹിപ്പിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോളും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരിക എന്നത് നിസ്സാരമായി കണക്കാക്കാനാവില്ല. കരുത്ത് നേടി മുന്നേറണം എന്ന് വിചാരിക്കുന്തോറും തകര്‍ന്ന് പോകുന്നത് പോലെ തോന്നും. മാനസിക സമ്മര്‍ദത്തിനയവ് വരുത്താന്‍ കായികതാരങ്ങള്‍ക്ക് വിശ്രമമാണ് അത്യാവശ്യമായി വേണ്ടത്. നമുക്ക് നമ്മളുമായി തന്നെ റീകണക്ട് ചെയ്യാന്‍ സമയം വേണം. അതിന് സാധിച്ചില്ലെങ്കില്‍ ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്താനാവില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button