Latest NewsIndiaNews

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു: മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം. മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. നാലു പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നും പത്തു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഡൽഹിയിലെ ലഹോരി ഗേറ്റിലാണ് അപകടം ഉണ്ടായത്.

Read Also: മലയാളികളുടെ വിശുദ്ധ സംസ്കാരിക ബോധം ദയവ് ചെയ്ത് നിങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഇംമ്പ്ലിമെന്റ് ചെയ്യു: കുറിപ്പ്

പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. മഴ തുടരുന്നതിനിടെയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഫയർഫോഴ്‌സ് അറിയിച്ചു. കെട്ടിടത്തിലേക്ക് അഞ്ച് ഫയർ ഫോഴ്‌സ് ട്രക്കുകൾ എത്തിയിട്ടുണ്ട്. അതേസമയം, ഡൽഹിയിൽ ശനിയാഴ്ച ഉച്ച മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Read Also: അമിതഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button