Latest NewsYouthNewsMenWomenLife StyleFood & CookeryHealth & Fitness

അമിതഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക

അമിതഭാരം ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ആളുകൾ തങ്ങളുടെ അമിതഭാരം എങ്ങനെയെങ്കിലും നിയന്ത്രിക്കാൻ ശ്രമിക്കുന്നു. മാറിയ ജീവിത ശൈലിയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലതരം ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ, ഒന്നാമതായി, നിങ്ങൾ ആരോഗ്യകരമായ ഭക്ഷണ ശീലവും ചിട്ടയായ ജീവിത ശൈലിയും കെട്ടിപ്പടുക്കേണ്ടതുണ്ട്.

അമിതഭാരമുള്ളവർ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വളരെ കുറഞ്ഞ കലോറി ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് വർദ്ധിക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ തടി കുറക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരുനേരം മാത്രം ചോറ് കഴിച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

ബാർലി: അരിയേക്കാൾ കൂടുതൽ പ്രോട്ടീനും നാരുകളും ബാർലിയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി, സിങ്ക്, സെലിനിയം, ഇരുമ്പ്, മഗ്നീഷ്യം എന്നിവ ബാർലിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണത്തിൽ ബാർലി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

പൊതുറോഡ് വാടകയ്‌ക്ക്: ആരോപണം അടിസ്ഥാനരഹിതം, വിശദീകരണവുമായി നഗരസഭ

കോളിഫ്‌ളവർ: കലോറി കുറവായതിനാൽ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ കെ, സി, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും ഇവയിൽ ധാരാളമുണ്ട്.

തിന: അരിക്ക് പകരമായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് തിന. വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്.

ബ്രോക്കോളി: പ്രമേഹത്തെ നിയന്ത്രിക്കാൻ ബ്രൊക്കോളി സഹായിക്കുമെന്ന് പല പഠനങ്ങളും കാണിക്കുന്നു. ബ്രോക്കോളിയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

വിദേശ യാത്രയിൽ മുഖ്യമന്ത്രിയെ കുടുംബം അനുഗമിക്കുന്നത് ആരോഗ്യാവസ്ഥ പരി​ഗണിച്ച്: ആനത്തലവട്ടം ആന്ദൻ

മുട്ട: പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി മുട്ട കഴിക്കാം. കാരണം അതിൽ കാർബോഹൈഡ്രേറ്റും കലോറിയും കുറവാണ്.

ആപ്പിൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ സഹായിക്കുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന് മാത്രമല്ല, ദഹനപ്രശ്‌നങ്ങൾക്കും ആപ്പിൾ നല്ലൊരു പ്രതിവിധിയാണ്. ഒപ്പം തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button