KeralaLatest NewsNews

മെഡിസെപ് പദ്ധതി: മൂന്നു മാസംകൊണ്ട് അനുവദിച്ചത് 142.47 കോടി രൂപ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി മൂന്നു മാസം കൊണ്ട് അനുവദിച്ചത് 142.47 കോടി രൂപ. ജൂലൈ ഒന്നിന് തുടങ്ങിയ പദ്ധതിയിൽ ഒക്ടോബർ ആറുവരെ 47,106 പേർക്ക് സഹായം നൽകി.

Read Also: കൗമാരക്കാരെ ഉൾപ്പെടെ വ്യാപക റിക്രൂട്ടിങ്: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന

9.28 കോടിയുടെ 5297 ബില്ലുകൾ പരിശോധനയിലാണ്. ജീവനക്കാരും ആശ്രിതരും പെൻഷൻകാരും പങ്കാളിയും ഇവരുടെ മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളുമാണ് മെഡിസെപ് പദ്ധതിയിൽ അംഗങ്ങൾ. മുൻവർഷങ്ങളിൽ ചികിത്സാച്ചെലവ് മടക്കിനൽകൽ പദ്ധതിയിൽ പ്രതിവർഷം 40 മുതൽ 60 കോടി രൂപവരെയാണ് സർക്കാർ അനുവദിച്ചിരുന്നത്.

മെഡിസെപ്പിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ അത്രയും തുകയുടെ സഹായം ജീവനക്കാർക്ക് അനുവദിക്കാൻ കഴിഞ്ഞു. പുറമെ സർക്കാരിന്റെ ഒപി ചികിത്സാച്ചെലവ് മടക്കി നൽകൽ ഇപ്പോഴും തുടരുന്നുണ്ട്. മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് 465 പേർക്ക് 10.16 കോടിയാണ് ഇതുവരെ അനുവദിച്ചത്. സംസ്ഥാനത്തിന് പുറത്ത് മംഗളൂരുവിൽ ചികിത്സ തേടിയ 111 പേർക്ക് 74.86 ലക്ഷം രൂപയും ചെന്നൈയിൽ ഒരാൾക്ക് മൂന്നു ലക്ഷം രൂപയും നൽകി.

Read Also: താമസ സ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം: യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

shortlink

Related Articles

Post Your Comments

Related Articles


Back to top button