
ദുബായ്: എമിറേറ്റിലെ പൊതു ബീച്ചുകൾ നവീകരിക്കുന്നതിനുള്ള പദ്ധതി 2022 ഡിസംബറിൽ പൂർത്തിയാകും. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ പ്രധാന ടൂറിസം ആകർഷണങ്ങളായ ബീച്ചുകൾ വികസിപ്പിക്കുന്നതിനും, ഭംഗിവരുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ദുബായിലെ ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനമായ ആകർഷണങ്ങളാണ് ബീച്ചുകളെന്നും അവ നവീകരിക്കുന്നതിനും, വൃത്തിയാക്കി സൂക്ഷിക്കുന്നതിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നും മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. അൽ മംസാർ കോർണിഷ്, ജുമേയ്റാഹ് 1, ജുമേയ്റാഹ് 3 എന്നീ ബീച്ചുകളുടെ നവീകരണവും സുഖേയിം 1 ബീച്ചിന്റെ വിസ്തൃതി കൂട്ടുന്നതിനുള്ള നടപടികളും പദ്ധതിയുടെ പരിധിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments