Latest NewsKeralaNews

പത്തനംതിട്ടയില്‍ യുവതി തൂങ്ങി മരിച്ച നിലയിൽ: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവൻകുഴി സ്വദേശി സൂര്യയാണ് (26) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കോയിപ്രം പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യുവതി ആത്മഹത്യ  ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. നിലവിൽ വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.

മുൻപ് 2 കേസുകളിൽ പ്രതിയാണ് അറസ്റ്റില്‍ ആയ വിഷ്ണു എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button