Latest NewsNewsInternational

മുന്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറിന് അടിയില്‍ നിന്ന് കണ്ടെത്തിയത് 240 മൃതദേഹാവശിഷ്ടങ്ങള്‍

ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു

2013 വരെ ഒരു ജനപ്രിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത് 240 ല്‍ അധികം മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍. ഇംഗ്ലണ്ടിലെ പെംബ്രോക്‌ഷയറിലെ ഹാവർഫോർഡ്‌വെസ്റ്റിലെ പഴയ ഒരു ഓക്കി വൈറ്റ് കെട്ടിടത്തിന് അടിയില്‍ നിന്നാണ് ഇത്രയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങളിൽ പകുതിയോളം കുട്ടികളുടേതാണ്.

read also: സ്കോർപ്പിയോ മുതൽ ആലുവ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ; ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞത്

മധ്യകാലഘട്ടത്തില്‍ ഇവിടെ ഒരു സന്ന്യാസി മഠം പ്രവര്‍ത്തിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഏകദേശം 1256-ൽ ഡൊമിനിക്കൻ സന്യാസിമാർ സ്ഥാപിച്ച സെന്‍റ് സേവിയേഴ്‌സ് സന്ന്യാസി മഠമാണതെന്ന് കരുതുന്നതായി പുരാവസ്തു ഗവേഷകർ പറയുന്നു. ഡോർമെറ്ററികൾ, സ്റ്റേബിളുകൾ, ഒരു ആശുപത്രി എന്നിവ അടങ്ങിയ കെട്ടിടങ്ങളുടെ ഒരു സുപ്രധാന സമുച്ചയമായിരുന്നു ഈ സന്ന്യാസി മഠമെന്ന് ഡൈഫെഡ് പുരാവസ്തു ട്രസ്റ്റിൽ നിന്നുള്ള സൈറ്റ് സൂപ്പർവൈസർ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്‍റ ആരംഭം വരെ ഈ ശ്മശാനം ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

മൃതദേഹാവശിഷ്ടങ്ങളിൽ പഠനം നടത്തിയപ്പോൾ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മുറിവുകളില്‍ പലതും അമ്പുകളോ മറ്റ് ആയുധങ്ങളോ കൊണ്ട് ഉണ്ടായവയാണെന്നും അതുകൊണ്ട് തന്നെ ഇവ യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ ഉണ്ടായതാകാമെന്നും സൈറ്റ് സൂപ്പർവൈസർ ഷോബ്രൂക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button