ErnakulamKeralaNattuvarthaLatest NewsNews

‘നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടി’: ദമ്പതികളുടെ മൊഴി

കൊച്ചി: നരബലി നടത്തിയത് സാമ്പത്തിക ബാധ്യത തീർക്കാൻ വേണ്ടിയാണെന്ന് കേസിൽ പിടിയിലായ ദമ്പതികളുടെ മൊഴി. നിരവധി വായ്പകൾ ഉണ്ടെന്നും നരബലി നടത്തിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചുവെന്നും പ്രതികളായ ഭഗവൽ സിംഗും, ഭാര്യ ലൈലയും പോലീസിനോട് വ്യക്തമാക്കി. ദമ്പതികളുടെ കടബാധ്യതയെ കുറിച്ചും എന്തിന് വേണ്ടിയാണ് ഈ പണം ചെലവഴിച്ചത് എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും പ്രതികളെ നാളെ കൊച്ചി കോടതിയിൽ ഹാജാരാക്കുമെന്നും ഡിഐജി നിശാന്തിനി അറിയിച്ചു. ഭഗവൽ സിംഗിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടം നടത്തുമെന്നും ഡിഐജി പറഞ്ഞു.

ഹിന്ദി ഭാഷയിൽ പ്രാവീണ്യം: ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി

കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പ്രതികള്‍ രണ്ട് മൃതദേഹങ്ങള്‍ നാല് കുഴികളിലാക്കിയാണ് കുഴിച്ചിട്ടതെന്നും ഡിഐജി നിശാന്തിനി വ്യക്തമാക്കി. ബുധനാഴ്ചയും പ്രതികളുമായി തെളിവെടുപ്പ് തുടരുമെന്നും വീടിനുള്ളിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങൾ ഫൊറൻസിക് പരിശോധന നടത്തുമെന്നും ഡിഐജി പറഞ്ഞു. കൂടുതൽ തെളിവുകൾക്കായി പ്രതികളുടെ വീട് കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും ഡിഐജി നിശാന്തിനി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button