Latest NewsKeralaNews

പുനർനിർമിച്ച കോട്ടയം കെ.എസ്.ആർ‌.ടി.സി പുതിയ ടെർമിനലിന്റെ പണികൾ അവസാനഘട്ടത്തിൽ, ഉദ്ഘാടനം ഉടൻ

കോട്ടയം: പുനർനിർമിച്ച കോട്ടയം കെ.എസ്.ആർ‌.ടി.സി പുതിയ ടെർമിനല്‍ ഉടൻ ഉദ്‌ഘാടനം ചെയ്യും. ടെർമിനലിന്റെ പണികൾ അവസാനഘട്ടത്തിൽ എത്തി. ഒരു നിലയുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നി‍ർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. യാഡും പരിസരവും മനോഹരമാക്കുന്നതിന്റെ ഭാഗമായി ഇന്റ‍ർലോക്ക് കട്ട പാകുകയാണ്. ഗതാഗത മന്ത്രിയുടെ സൗകര്യം നോക്കി ഏറ്റവും അടുത്ത ദിവസത്തിൽ ടെർമിനലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

6000 ചതുരശ്ര അടിയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സമുച്ചയവും യാഡും ഉൾപ്പെടെയുള്ള വിസ്തീർണം. മുൻപ് ഇരുനിലയിലായിരുന്ന കെട്ടിടം കഴിഞ്ഞ മാർച്ചിലാണ് കാത്തിരിപ്പു കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും നിർമിക്കുന്നതിന് പൊളിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.91 കോടി രൂപ അനുവദിച്ചാണ് നിർമാണം നടത്തിയത്. ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രവേശന കവാടം മാറും.

തിയറ്റർ റോഡിലൂടെയായിരിക്കും വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുക. ഇപ്പോൾ കയറി വരുന്ന ഭാഗത്തുകൂടി പുറത്തേക്കു ബസുകൾ പോകും. പഴയ കെട്ടിടം ഓഫീസാകും. ടിക്കറ്റ് ആൻഡ് കാഷ്, ഓപ്പറേറ്റിങ് ഓഫിസ്, കണ്ടക്ടർ ഡ്രൈവർ, മെക്കാനിക് ജീവനക്കാരുടെ മുറികൾ എന്നിവ ഇവിടെ പ്രവർത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button