KeralaLatest NewsIndiaNews

തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന്  പരിഗണിക്കും.

ന്യൂഡല്‍ഹി: തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിനായി സുപ്രീം കോടതി ഇന്ന്  പരിഗണിക്കും.  കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ വാദത്തിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റുന്നത് എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിർ ഭാഗത്തിൻ്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല.

ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.

എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ദിവസേന നായ്‌ക്കളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു. തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ എത്തിയിരുന്നു. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button