Latest NewsUAENewsInternationalGulf

വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി: ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു

അബുദാബി: വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് അനുവദിക്കാൻ അബുദാബി. വ്യവസായ സ്ഥാപനങ്ങളുടെ സാമ്പത്തിക ആഘാതം കുറച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തേജക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അബുദാബി തുടക്കം കുറിച്ചു. സാമ്പത്തിക, വികസന വിഭാഗമാണ് പദ്ധതികൾ ആരംഭിച്ചത്. എനർജി താരിഫ് ഇൻസെന്റീവ് പ്രോഗ്രാമിലൂടെ വൈദ്യുതി, പ്രകൃതി വാതക നിരക്കിൽ ഇളവ് നൽകുന്നതാണ് പദ്ധതി.

Read Also: മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് കേരളത്തിന്റെ വികസനത്തിന്, അല്ലാതെ ഉല്ലാസ യാത്രയല്ല: എം.വി ഗോവിന്ദന്‍

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് 2019ൽ പ്രഖ്യാപിച്ച ഇളവിന്റെ തുടർച്ചയാണ് പുതിയ പദ്ധതി. സ്ഥാപനത്തിന്റെ സാമ്പത്തിക ആഘാതം, സ്വദേശിവൽക്കരണ നിരക്ക്, വിദഗ്ധ ജോലിക്കാരുടെ എണ്ണം, ഊർജോപയോഗത്തിലെ കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്യാസിനും വൈദ്യുതിക്കും ഇളവ് നൽകുന്നത്. വിദേശ നിക്ഷേപം ആകർഷിച്ച് അബുദാബിയെ മേഖലയിലെ ഏറ്റവും മത്സരാധിഷ്ഠിത വ്യാവസായിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.

Read Also: ഇരകളുടെ മാംസം പ്രസാദമായതിനാൽ അയൽക്കാർക്കും നൽകണം: പ്രസാദം മറ്റുള്ളവർക്കു നൽകിയാൽ ഫലം വേഗത്തിലെന്ന് ഷാഫി

shortlink

Related Articles

Post Your Comments

Related Articles


Back to top button