Latest NewsKerala

ഭഗവൽ സിങ്ങിന്റെ കയ്യിൽ നിന്ന് ഷാഫി ഊറ്റിയത് ലക്ഷങ്ങൾ: ദമ്പതികൾക്ക് കാൽക്കോടിയുടെ കടം

പത്തനംതിട്ട: ഭഗവൽ സിങ് കുടുംബത്തോട് അടുപ്പം കാണിച്ച് ലൈലയെയും വശത്താക്കി ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി ഷാഫി ദമ്പതികളെ സാമ്പത്തികമായും ചൂഷണം ചെയ്തു. ഏറെക്കാലമായി ലൈലയുടെ അടുപ്പത്തിലായിരുന്ന ഷാഫി പല തവണയായി ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പ്രതികളായ ഭഗവൽ സിംഗിനും ഭാര്യയ്ക്കും മുൻപ് സാമ്പത്തികമായി ബാധ്യതകൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ഷാഫിക്ക് നിരന്തരമായി പണം കൊടുത്തത് മൂലം ഇവർക്ക് ഇപ്പോഴുള്ളത് കാൽക്കോടിയുടെ കടം. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയാണ് ഇവർ വായ്‌പയെടുത്തത്. മറ്റ് പലരിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ കടം വാങ്ങിയിട്ടുണ്ട്. ഇതെല്ലാം ഷാഫിയെ സഹായിക്കാൻ ലൈല മുൻകൈയെടുത്ത് വാങ്ങിയതാണെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഷാഫിയുടെ കിടക്ക പങ്കിടാൻ തുടങ്ങിയതിൽ പിന്നെ അയാളുടെ ആവശ്യങ്ങൾക്കായി പണമുണ്ടാക്കി കൊടുക്കാനുള്ള ഓട്ടത്തിലായിരുന്നു ലൈല. ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയംവച്ചും ലൈല കടമെടുക്കുകയുണ്ടായി. ഈ ബാദ്ധ്യതകളെല്ലാം മറി കടക്കാനുള്ള എളുപ്പവഴിയായാണ് ഈ കുടുംബത്തോട് ഷാഫി നരബലി നടത്താൻ നിർദ്ദേശിച്ചതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button