KannurLatest NewsKeralaNattuvarthaNews

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ മറിഞ്ഞ ലോറി നീക്കി : ഗതാഗതം പുനസ്ഥാപിച്ചു

പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് 10 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്

കൊട്ടിയൂർ: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചു. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് 10 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ പാൽച്ചുരം ചുരത്തിൽ ആശ്രമം ജങ്ഷന് സമീപം ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.

Read Also : നരഭോജിയായ മുഹമ്മദ് ഷാഫി കൊടും സൈക്കോ ക്രിമിനൽ: ഇടുക്കിയിലും പെരുമ്പാവൂരിലും പേര് മറ്റൊന്ന്, ഇവിടെല്ലാം തിരോധനങ്ങളും

അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തലകീഴായി മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലെ ടയറുകൾ വാഹനത്തിൽ നിന്ന് വേർപ്പെട്ട നിലയിലാണ്.

ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button