KeralaLatest NewsNews

കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ ക്രമക്കേട്,അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ പ്രതിക്കൂട്ടില്‍

കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപണം. സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്സിഎല്‍ ജനറല്‍ മാനേജര്‍ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചു. പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണം. നോട്ടീസിന് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ലോകായുക്തയുടെ താക്കീത്.

Read Also: കോംബോ ഓഫർ: സ്വപ്നയുടെ ആത്മകഥയും ശിവശങ്കറിന്റെ അനുഭവകഥയും ഒന്നിച്ച് വാങ്ങുന്നവർക്ക് വിലക്കിഴിവ്

പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കൊറോണ കാലത്ത് കേരളത്തിലെ കമ്പനികളെ ഒഴിവാക്കി മഹാരാഷ്ട്ര ആസ്ഥാനമായുള്ള സണ്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്നാണ് പിപിഇ കിറ്റ് സര്‍ക്കാര്‍ വാങ്ങിയത്. പിപിഇ കിറ്റിന് 500 രൂപ നിരക്കില്‍ സര്‍ക്കാരിന് നല്‍കാന്‍ കേരളത്തിലെ കമ്പനികള്‍ സന്നദ്ധമായിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെ 1550 രൂപ നിരക്കില്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു.

പിന്നീട് സണ്‍ഫാര്‍മ എന്നത് തട്ടിക്കൂട്ട് സ്ഥാപനമാണെന്ന് കണ്ടെത്തി. ഇതോടെയാണ് സര്‍ക്കാരിന്റെ പിപിഇ കിറ്റ് കൊള്ള പുറത്തുവന്നത്. സംഭവം അന്ന് മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പിപിഇ കിറ്റിന് സമാനമായ രീതിയില്‍ മറ്റ് പ്രതിരോധ സാമഗ്രികളും വലിയ വിലകൊടുത്താണ് സര്‍ക്കാര്‍ വാങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button