Kallanum Bhagavathiyum
Latest NewsNewsIndia

ബിഎംഡബ്ല്യു  ട്രക്കുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം: ബിഎംഡബ്ല്യു പാഞ്ഞത് 230 കിലോമീറ്റര്‍ വേഗതയില്‍

അതിവേഗത്തില്‍ പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു

സുല്‍ത്താന്‍പൂര്‍: ബിഎംഡബ്ല്യു കണ്ടെയ്‌നര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലാണ്
ദുരന്തം ഉണ്ടായത്. ഹാലിയപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. അതിവേഗത്തില്‍ പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാല് പേരും അപകടത്തില്‍ മരിച്ചു. ഇതില്‍ ഒരു യുവാവിന്റെ തലയും കൈയും മുപ്പത് മീറ്റര്‍ അകലേയ്ക്ക് തെറിച്ചു വീണു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Read Also: മുൻ കാമുകന്റെ ഭീഷണി: സമ്മർദ്ദത്തെ തുടർന്ന് സീരിയൽ നടി ആത്മഹത്യ ചെയ്തു

അപകടസമയത്ത് ബിഎംഡബ്ല്യൂവിന്റെ വേഗത മണിക്കൂറില്‍ 230 കിലോമീറ്ററായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപകടമുണ്ടായപ്പോള്‍ ഇവര്‍ കാറിന്റെ വേഗതയെ കുറിച്ച് ഫേസ്ബുക്കില്‍ ലൈവ് ചെയ്യുകയായിരുന്നു. മൊബൈല്‍ കാറിന്റെ സ്പീഡോമീറ്ററില്‍ ഫോക്കസ് ചെയ്തായിരുന്നു ലൈവ്. ഇതില്‍ 230 കിലോമീറ്റര്‍ വരെ കാണാനായി. അപകടത്തിന് പിന്നാലെ പൊലീസും ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി (യുപിഇഐഡിഎ) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

shortlink

Related Articles

Post Your Comments


Back to top button