Latest NewsNewsInternational

കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത നാശം

യുക്രെയ്‌ന് നേരെ റഷ്യ ആക്രമണം അഴിച്ചുവിട്ടത് കാമികാസി ഡ്രോണുകള്‍ ഉപയോഗിച്ച്

 

കീവ് : യുക്രെയ്ന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചു. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ സെന്‍ട്രല്‍ ഷെവ്ചെന്‍കോ ജില്ലയിലാണ് റഷ്യന്‍ സൈന്യം കനത്ത ആക്രമണം നടത്തിയത്. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നയാളുകള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി

യുക്രെയ്ന് നേരെ കാമികാസി ഡ്രോണുകള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത് എന്ന് പ്രസിഡന്റിന്റെ ഓഫീസിലെ മേധാവി ആന്‍ഡ്രെ യെര്‍മാര്‍ക്ക് അറിയിച്ചു. പുലര്‍ച്ചെ 6.30നും 7നും ഇടയില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നഗരമദ്ധ്യത്തിലാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു.

ഡ്രോണുകള്‍ ആക്രമണം ആരംഭിച്ചതോടെ ഇവയെ വെടിവെച്ചിടാന്‍ യുക്രെയ്നും ശ്രമം നടത്തിയിരുന്നു. ഒക്ടോബര്‍ 10ന് റഷ്യ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 105 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തുന്നത്. റഷ്യ കാമികാസി ഡ്രോണുകള്‍ ഉപയോഗിച്ച സാഹചര്യത്തില്‍ വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണ് യുക്രെയ്ന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button