KollamKeralaNattuvarthaLatest NewsNews

ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ് : മരുമക്കള്‍ പിടിയില്‍

കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്‍റ് ജോസഫ് ഐലന്‍റിൽ ആന്‍റണി (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ മരുമക്കൾ പൊലീസ് പിടിയിൽ. കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്‍റ് ജോസഫ് ഐലന്‍റിൽ ആന്‍റണി (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാവനാട് സ്വദേശി ജോസഫിന്‍റെ (50) മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

Read Also : അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടി : കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് പിടിയിൽ

മദ്യ​ലഹരിയിൽ വീട്ടിലെത്തിയ ജോസഫ് വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ മരുമക്കള്‍ പിടിച്ചുതള്ളിയപ്പോള്‍ ഇയാള്‍ നിലത്തുവീണു. വീഴ്ചയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ബോധരഹിതനായി വീണ ജോസഫിനെയും കുത്തേറ്റ ഭാര്യയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. ഭാര്യ എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button