IdukkiKeralaNattuvarthaLatest NewsNews

അ​ധ്യാ​പി​ക​യും മൂ​ന്ന്​ കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു : യു​വാ​വ്​ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ കീ​രി​കോ​ട്​ ഓ​ലേ​ട​ത്ത്​ വീ​ട്ടി​ൽ അ​ന​ന്തു മോ​ഹ​നെ​യാ​ണ്​ (30) ​പൊലീസ് പിടികൂടിയത്

തൊ​ടു​പു​ഴ: അ​ധ്യാ​പി​ക​യും മൂ​ന്ന്​ കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പൊലീസ്​ പിടിയിൽ. തൊ​ടു​പു​ഴ കീ​രി​കോ​ട്​ ഓ​ലേ​ട​ത്ത്​ വീ​ട്ടി​ൽ അ​ന​ന്തു മോ​ഹ​നെ​യാ​ണ്​ (30) ​പൊലീസ് പിടികൂടിയത്. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാംദിനവും ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​പ​രി​പ​ഠ​ന​ത്തി​ന്​ വി​ദേ​ശ​ത്ത്​ പോ​യി തി​രി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി കാ​റി​ൽ​വെ​ച്ച്​ പീ​ഡി​പ്പി​ക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സം​ഭ​വ​ത്തി​ന്​ ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത്​ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാണ് അ​ന​ന്തു​. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇയാളെ​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button