Latest NewsIndiaNews

യുവതിയെ രണ്ട് ദിവസത്തോളം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

വഴിയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്

ന്യൂഡല്‍ഹി: യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ആശ്രമം റോഡിലാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ 40കാരിയായ ഡല്‍ഹി സ്വദേശിനിയെ ഉടന്‍ തന്നെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രതികളില്‍ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Read Also: 1992 ജൂണിന് മുമ്പ് ജനിച്ചവർ ആകരുത്, സഹോദരങ്ങള്‍ രണ്ടില്‍ കൂടുതല്‍ പാടില്ല: യുവതിയുടെ പരസ്യം വൈറല്‍

സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച രാത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങാനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി കയറ്റുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  വഴിയരികില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ബലാത്സംഗത്തിനിടെ പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് കയറ്റിയ ഇരുമ്പ് വടി ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാധി മലിവാല്‍ ട്വീറ്റ് ചെയ്തു. യുവതിയുമായി മുന്‍വൈരാഗ്യമുള്ളവരാണ് പ്രതികളെന്നും ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button